പാലാ: താൻ എന്നെന്നും പാലായ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും പാലായുടെ വികസനമാണ് തന്റെ ലക്ഷ്യമെന്നും മാണി സി.കാപ്പൻ പറഞ്ഞു.
ലയൺസ് ക്ലബ് സ്‌പൈസ് വാലി ഓഡിറ്റോറിയത്തിൽ യു.ഡി.എഫ് പാലാ നിയോജകമണ്ഡലം നേതൃയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ. മുൻ എം.പി ജോയി അബ്രാഹം യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീഷ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. ഭരണങ്ങാനം ബ്ലോക്ക് പ്രസിഡന്റ് റോയി എലിപ്പുലിക്കാട്ട്, കെ.പി സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ്, കേരളാ കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, എൻ.സി.പി ജില്ലാ പ്രസിഡന്റ് സാജു എം ഫിലിപ്പ്, ജോയി സ്‌ക്കറിയാ, സി.ടി രാജൻ, ആർ സജീവ്, അനസ് കണ്ടത്തിൽ, ജോർജ് പുളിങ്കാട്, ജോഷി പുതുമന, ആർ പ്രേംജി, ജോസ്‌മോൻ മുണ്ടയ്ക്കൽ, തോമസ് ഉഴുന്നാലിൽ, മൈക്കിൾ പുല്ലുമാക്കൽ, വിജയകുമാർ, ശ്രീകുമാർ, കെ.ടി ജോസഫ്, ഷോജി ഗോപി, രാജൻ കൊല്ലംപറമ്പിൽ, അഡ്വ ജോസ് ജോസഫ്, അഡ്വ സന്തോഷ് മണർകാട്, അഡ്വ ചാക്കോ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.