 
അടിമാലി: മാങ്കുളം പാമ്പുക്കയത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരത്തിൽ നിന്നും രാജവേമ്പാലയെ പിടികൂടി. ഇന്നലെ രാവിലെ 11 മണിയോടെയാണ് പാമ്പിനെ മരത്തിൽ കണ്ടത് തുടർന്ന് മാങ്കുളം റെയ്ഞ്ച് ഓഫീസർ വി.ബി. ഉദയസൂര്യന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം എത്തി പൈങ്ങോട്ടൂരിൽ നിന്നു പാമ്പുപിടത്തക്കാരനായ ഷൈനെ വരുത്തി രാജവെമ്പാലയെ പിടിക്കുകയായിരുന്നു. വിവരം അറിഞ്ഞ് വലിയ ജനകൂട്ടം എത്തുകയും തുടർന്ന് മാങ്കുളം ഔട്ട് പോസ്റ്റിൽനിന്ന് പൊലീസ് എത്തി ജനത്തെ നിയന്ത്രിച്ചതിനു ശേഷമാണ് പാമ്പിനെ പിടിക്കാൻ കഴിഞ്ഞത്. രണ്ടര വയസ്സ് പ്രായവും 8 അടി നീളവുംമുള്ള ആൺ രാജവെമ്പാലയെ മരത്തിൽനിന്നും പിടികൂടി പാമ്പിനെ വനപാലകർ ഉൾവനത്തിൽ നിക്ഷേപിച്ചു.