വൈക്കം : വിരണ്ടോടിയ പോത്ത് പരിഭ്രാന്തി പരത്തി. വൈക്കം നഗരസഭ ലിങ്ക് റോഡിന് സമീപത്തെ പാടത്ത് കെട്ടിയിരുന്ന വടക്കേനട തോട്ടുചിറ അജിത്തിന്റെ പോത്താണ് ഇന്നലെ വൈകിട്ട് 4.15 ഓടെ വിരണ്ടോടി ഭീതി പരത്തിയത്. വിവരമറിഞ്ഞ് ഫയർഫോഴ്‌സും സ്ഥലത്തെത്തി. ഒരു മണിക്കൂറോളം പിന്തുടർന്നാണ് ഫയർഫോഴ്‌സ് അതിസാഹസികമായി പോത്തിനെ പിടിച്ചുകെട്ടി ഉടമസ്ഥന് കൈമാറിയത്. അസി.സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ സി.ആർ. ജയകുമാർ ഫയർ ഓഫീസർമാരായ കെ.പി. പ്രശാന്തൻ പ്രസു എസ്. ദർശൻ, സിജോജോസഫ് ലെജി സി. ശേഖർ, എസ്.രഞ്ജിത്ത് ,ടി.പി. ജിജോ, എ.ആർ.രഞ്ജിത്ത്, സി.കെ. സജേഷ്, സി.എം. ഫ്രാൻസിസ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പോത്തിനെ പിടിച്ചുകെട്ടുന്നതിനിടയിൽ രണ്ട് ഫയർഫോഴ്‌സ് ജീവനക്കർക്ക് നിസാര പരിക്കേറ്റു.