
അടിമാലി: രാജ്യത്തെ കൊള്ളയടിക്കാൻ കോർപ്പറേറ്റുകൾക്ക് തീറെഴുതികൊടുത്തിരിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു. ഇന്ധന വില വർദ്ധിപ്പിച്ചുകൊണ്ടുള്ള ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് അടുപ്പുകൂട്ടി പ്രതിഷേധം അടിമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പെട്രോൾ, ഡീസൽ , പാചകവാതകത്തിനും അനിയന്ത്രിതമായി വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ തെരുവോരങ്ങളിൽ പ്രതിഷേധ അടുപ്പുകളിൽ തീ പടർത്തി സിപിഎം നേതൃത്വത്തിൽ ജില്ലയിൽ 1900 കേന്ദ്രങ്ങളിൽ അടുപ്പ്കൂട്ടി പാചകം ചെയ്ത് പ്രതിഷേധിച്ചു. സി .ഡി .ഷാജി അദ്ധ്യക്ഷനായി . ഏരിയാ സെക്രട്ടറി ടി .കെ ഷാജി , എം കമറുദീൻ എന്നിവർ സംസാരിച്ചു .