കറുകച്ചാൽ: ബൈക്ക് നിയന്ത്രണം വിട്ട് കാറിന് പിന്നിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. പത്തനാട് സ്വദേശി പറമ്പിൽ അജിമോൻ (40) ഒപ്പമുണ്ടായിരുന്ന പത്തനാട് ഇളരിക്കുന്ന് സാം (18) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ചങ്ങനാശേരി-വാഴൂർ റോഡിൽ അണിയറപ്പടിയിലായിരുന്നു അപകടം. ഇരുവരെയും കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.