
കോട്ടയം: മാണി സി. കാപ്പൻ എം.എൽ.എ നൽകിയ വ്യാജ വാർത്തയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എൻ.സി.പി ജില്ലാ പ്രസിഡൻ്റ് ടി.വി ബേബി അറിയിച്ചു. എൻ.സി.പി ജില്ലാ കമ്മിറ്റിയിൽ നിന്നോ ബ്ലോക്ക് കമ്മിറ്റികളിൽ നിന്നോ ഭാരവാഹികളോ പ്രവർത്തകരോ രാജി വച്ചിട്ടില്ലെന്നും, പാലാ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും കോട്ടയം ജില്ലാ പ്രസിഡന്റും അടക്കം നാമമാത്രമായി രണ്ടോ മൂന്നോ പേർ പാർട്ടി വിട്ടതേയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. ഇടതു പക്ഷ ജനാധിപത്യ മുന്നണിയെ വഞ്ചിച്ച് കോൺഗ്രസിൽ ചേക്കേറാൻ ഒരുങ്ങുന്ന മാണി സി.കാപ്പൻ സംസ്ഥാന തലത്തിൽ ഒറ്റപ്പെട്ടു പോയെന്നും ജില്ലാ പ്രസിഡൻ്റ് ടി.വി ബേബി അറിയിച്ചു.