ചങ്ങനാശേരി: ബി.ഡി.ജെ.എസ് ചങ്ങനാശേരി നിയോജകമണ്ഡലം മുൻ ട്രഷററും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കൗൺസിൽ അംഗവുമായ സി.ജി രമേശിന്റെ മരണവുമായി ബന്ധപ്പെട്ട് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ഡി.ജെ.എസ് ചങ്ങനാശേരി നിയോജകമണ്ഡലം യോഗം ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കിൽ സമരപരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം ബിനു പുത്തേട്ട്, ആർ.ജി റെജിമോൻ, പി.എസ് കുമാരൻ, കെ ശിവനന്ദൻ, പി.ആർ സുരേഷ്, സുഭാഷ് ളായിക്കാട്, അജയൻ മഞ്ചാടികര, സാജു പി എസ്, കെ ശിവാനന്ദൻ, പി.എസ് അനിയൻ, കെ.എസ് അജു, സുഭാഷ് വടക്കേകര എന്നിവർ പങ്കെടുത്തു.