വൈക്കം : ആം ആദ്മി വൈക്കം നിയോജകമണ്ഡലം അംഗത്വ വിതരണ യാത്രയുടെ ഉദ്ഘാടനം ജില്ലാ കോ- ഓർഡിനേറ്റർ അഡ്വ.ബിനോയ് പുല്ലത്തിൽ നിർവഹിച്ചു. നിയോജകമണ്ഡലം ഭാരവാഹികളായ വൈക്കം ഉണ്ണികൃഷ്ണൻ, വേണു തൊണ്ടിത്താഴത്ത്, സംസ്ഥാന സമിതിയംഗം സൂസൻ ജോർജ്ജ്, സണ്ണി മത്തായി, ജയേഷ് പി.ജോർജ്, ചാക്കോ പയ്യപ്പാടൻ, ഐവാൻ തിരുവതുക്കൽ, സിദ്ധിക് കാഞ്ഞിരപ്പള്ളി, റെനി ചേർത്തല, ചാക്കോ നെരുവള്ളിൽ എന്നിവർ പ്രസംഗിച്ചു. യാത്ര മാർച്ച് 2 ന് തലയോലപ്പറമ്പിൽ സമാപിക്കും.