വൈക്കം : സ്നേഹസേന ചാരിറ്റബിൾ ട്രസ്റ്റ് പാലാ ഗവൺമെന്റ് ആശുപത്രിയിൽ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും, പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും ധനസഹായവും നൽകി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ലിൻഡ ജോൺസൺ, ശ്രീലത.എസ് എന്നിവർക്ക് സ്നേഹസേന ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ജെസ്സി ലൈജു ഇവ കൈമാറി. ചെയർമാൻ അജയ് ജോസ്, ട്രസിറ്റികളായ ജോസ് ജേക്കബ്ബ് പടികര, മനീഷ്, ഈഴക്കുന്നേൽ രാജീവ് ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.