
കുമരകം: എസ്.എൻ.ഡി.പി യോഗം കുമരകം വടക്ക് 38 ാം ശാഖാ പ്രസിഡൻ്റ് തൈക്കൂട്ടത്തിൽ ടി.ഡി.ഹരിദാസ് (ഹരിയപ്പി - 54) നിര്യാതനായി. വിരുപ്പുകാല ശ്രീ നാരായണ ബോട്ട് ക്ലബ് പ്രസിഡൻ്റ്, കുമരകം 1070 സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കെ.ടി.ഡി.സി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മറ്റി അംഗം, വാട്ടർ സ്കേപ്സ് യൂണിറ്റ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: യമുന കുമരകം ഏലച്ചിറ കുടുംബാംഗമാണ്. മക്കൾ: അഞ്ജിത, അർച്ചന. മരുമകൻ: ഹരികൃഷ്ണൻ (കണിച്ചുകുളങ്ങര ). സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.