കട്ടപ്പന: നഗരസഭ ബഡ്ജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷ അംഗങ്ങൾ. കാർഷിക മേഖലയെ ഒഴിവാക്കിയത് കൂടാതെ കന്നുകുട്ടി പരിപാലനം, കുരുമുളക് കൃഷി പുനരുദ്ധാരണം, ജനറൽ വിഭാഗം വീട് അറ്റകുറ്റപ്പണി എന്നിവ പരിഗണിച്ചില്ല. പാർക്കിനായി ബൈപാസിലുള്ള സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം മറ്റൊരു സ്ഥാപനം സ്ഥലം വാങ്ങാൻ നീക്കം നടത്തുന്നുണ്ട്. കൂടാതെ കല്യാണത്തണ്ട് ടൂറിസം പദ്ധതിയുടെ നടത്തിപ്പ് സഹകരണ സംഘങ്ങളെ ഏൽപിക്കാനുള്ള നീക്കവും ഗൂഢാലോചനയുടെ ഭാഗമാണെന്നും അംഗങ്ങളായ ബെന്നി കുര്യൻ, ഷാജി കൂത്തോടിയിൽ, സിജോമോൻ ജോസ്, സുധർമ മോഹനൻ തുടങ്ങിയവർ ആരോപിച്ചു.