
അടിമാലി: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച് യുവതി റോഡിലേയ്ക്ക് വീണ് ലോറിക്കടിയിൽപ്പെട്ട് മരിച്ചു. അടിമാലി ചിന്നപ്പാറക്കുടി അനുവിന്റെ ഭാര്യ ശാന്തിനി (28)യാണ് മരിച്ചത്.തിങ്കളാഴ്ച്ച ഉച്ചയോടെ ദേശിയപാത 185ൽ അടിമാലി ആയിരമേക്കർ സൗത്ത് കത്തിപ്പാറ ജംഗ്ഷനിലാണ് അപകടം .കട്ടപ്പന ഭാഗത്തു നിന്നും ദമ്പതികൾ സ്‌കൂട്ടറിൽ അടിമാലിക്ക് വരുന്നതിനിടയിൽ അതേ ദിശയിൽ സഞ്ചരിച്ചിരുന്ന മറ്റൊരു കാറും തമ്മിൽ തട്ടിയതിനെത്തുടർന്ന് സ്‌കൂട്ടറിൽ നിന്നും ശാന്തിനി ലോറിക്കടിയിലേക്ക് തെറിച്ച് വീഴുകയും ലോറി ശാന്തിനിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു.ശാന്തിനിയുടെ തല അപകടത്തിൽ ചതരഞ്ഞ് തലക്ഷണം മരണം സംഭവിച്ചു.റോഡിലേയ്ക്ക് വീണ ശാന്തിനിയുടെ ഭർത്താവ് അനു നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.