കട്ടപ്പന: ശ്രീധർമ ശാസ്ത ക്ഷേത്രത്തിൽ ഉത്രം തിരുനാൾ ഉത്സവത്തിന് തുടക്കം കുറിച്ച് എം.എൻ. ഗോപാലൻ തന്ത്രി കൊടിയേറ്റി. ഇന്ന് രാവിലെ അഭിഷേകം, മലർ നിവേദ്യം,ഗുരുപൂജ, ഗണപതിഹവനം, 6.30ന് ഉഷപൂജ, 7ന് എതൃത്ത് പൂജ, നവകം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം, 10ന് ഉച്ചപൂജ, 6.30ന് ദീപാരാധന, 7ന് മുളപൂജ, 7.30ന് അത്താഴ പൂജ. നാളെയും മറ്റന്നാളും പതിവ് പൂജകൾ. 26ന് രാവിലെ 10.30ന് ആയില്യപൂജ. 27ന് രാവിലെ 10ന് ഉത്സവബലി. 28ന് രാവിലെ 6.30ന് മൃത്യുഞ്ജയ ഹോമം, 10ന് പ്രതിഷ്ഠാദിന കലശാഭിഷേകം, 6.30ന് ഭക്തിഗാന സുധ, പ്രതിഷ്ഠാദിന പൂജകൾ. മാർച്ച് ഒന്നിന് രാവിലെ 9ന് ആറാട്ട്.