
എഴുകുംവയൽ: ഇന്ധന, പാചക വില വർദ്ധനയിൽ പ്രതിിഷേധിച്ച് യൂത്ത് ഫ്രണ്ട്(എം) നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി. കേരളാ കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലിച്ചൻ വെള്ളക്കട, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജോ നടയ്ക്കൽ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗം പ്രീമി ലാലിച്ചൻ, എഴുകുംവയൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സാബു മണിമലക്കുന്നേൽ, യൂത്ത് ഫ്രണ്ട് എം ജില്ലാ സെക്രട്ടറി ജോമോൻ പൊടിപാറ, ട്രഷറർ എബി പുത്തൂർ തുടങ്ങിയവർ പങ്കെടുത്തു.