youth

പാലാ: ഭരണങ്ങാനം ഓശാന മൗണ്ടിൽ നടന്ന യൂത്ത് കോൺഗ്രസ് ജില്ലാ പഠനക്യാമ്പിന്റെ സമാപന സമ്മേളനം ഉമ്മൻചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ, ചാണ്ടി ഉമ്മൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.സരിൻ, ഡി.സി.സി സെക്രട്ടറി അഡ്വ.സിബി ചേനപ്പാടി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ് എന്നിവർ ക്ലാസെടുത്തു. കെ.സി ജോസഫ് എം.എൽ.എ, ജോസഫ് വാഴയ്ക്കൻ , ഡി.സി.സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് , ബിജു പുന്നത്താനം , ഡീൻ കുര്യാക്കോസ് എം.പി , മഹാരാഷ്ട്ര പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റ് മാത്യു ആന്റണി, റോയി കെ.പൗലോസ് , യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി എബ്രഹാം റോയി മാണി, ക്യാമ്പ് ഡയറക്ടർ ജോബി അഗസ്റ്റിൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിനു ചുള്ളിയിൽ, ജോബിൻ ജേക്കബ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, സംസ്ഥാന സെക്രട്ടറി അഡ്വ.ടോം കോര അഞ്ചേരി, ആബിദലി, ജില്ലാ ഭാരവാഹികളായ റോബി ഉൂടുപുഴയിൽ, റിജു ഇബ്രാഹിം, നൈഫ് ഫൈസി, അജീഷ് ഫിലിപ്പ്, അനീഷ തങ്കപ്പൻ, ജെന്നിൻ ഫിലിപ്പ്, അരുൺ ഫിലിപ്പ്, അജീഷ് വടവാതൂർ, ജിൻസൺ ചെറുമല റിജു ഇബ്രാഹിം , എം.കെ ഷെമീർ , ബിബിൻ ഇലഞ്ഞിത്തറ എന്നിവർ പ്രസംഗിച്ചു.