വൈക്കം : ഇണ്ടംതുരുത്തി കർത്ത്യായനി ദേവിക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്റി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റി. മോനാട്ടില്ലത്ത് വലിയ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികനായി. മേൽശാന്തി വിഷ്ണു നമ്പൂതിരി,മുരിങ്ങൂർ ഇല്ലത്ത് സുബ്രമണ്യൻ നമ്പൂതിരി, ഗോപാലൻ പോറ്റി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ ലളിതമാക്കി. വിവിധ ദിവസങ്ങളിൽ കുംഭകുടം, താലപ്പൊലി, പൗർണ്ണമിപൂജ എന്നിവ നടക്കും. 28ന് വൈകിട്ട് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.