വൈക്കം: സംസ്ഥാന ഫിഷറീസ് വകുപ്പ് നടത്തിവരുന്ന പൊതു ജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപം പദ്ധതിയുടെ ഭാഗമായി ചെമ്പ് പഞ്ചായത്തിലെ മൂലേകടവിൽ അഞ്ചു ലക്ഷം ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം സി.കെ ആശ എം.എൽ.എ നിർവഹിച്ചു. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പിഎസ് പുഷ്പമണി, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ ശീമോൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, മത്സ്യതൊഴിലാളി സഹകരണ സംഘം ഭാരവാഹികൾ, മത്സ്യതൊഴിലാളികൾ എന്നിവർ പങ്കെടുത്തു.