വൈക്കം: വെച്ചൂർ പഞ്ചായത്തിൽ 2020 - 21 വാർഷിക പദ്ധതി നിർവഹണത്തോടനുബന്ധിച്ചു വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ജോർജ് വർഗീസ്, ക്ഷേമകാര്യ സ്​റ്റാൻഡിംഗ് കമ്മ​റ്റി ചെയർപേഴ്‌സൺ എസ്.ബീന, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ പി.കെ മണിലാൽ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എൻ.സുരേഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ഗീതാ സോമൻ, എൻ. സഞ്ജയൻ, സ്വപ്നരാജൻ, ബിന്ദുമോൾ, ശാന്തിനി, മിനിമോൾ, മറിയക്കുട്ടി, ബ്ലോക്ക് പഞ്ചായത്തംഗം എസ്.മനോജ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു. ഗ്രൂപ്പ് ചർച്ചയ്ക്ക് വി.ടി.സണ്ണി കൊച്ചു പോട്ടയിൽ, കെ.എസ്.ഷിബു, ജയചന്ദ്രൻ ,ഗോപിനാഥൻ ഓച്ചിറയിൽ, ബാബു ഉമ്മർ, സി.എസ് എം നായർ തുടങ്ങിയവർ നേതൃത്വം നൽകി.