കോട്ടയം: സംവരണേത സമൂഹങ്ങൾക്ക് ഒ.ബി.സി സംവരണം നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപക പ്രതിഷേധവും ഹിന്ദു ജനജാഗരണ യാത്രകളും സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഈ.എസ്.ബിജു പത്രസമ്മേളനത്തിൽ അറിയിച്ചു .സമരത്തിന്റെ ഭാഗമായി ഇന്നു സെക്രട്ടറിയേറ്റ് നടയിലും എല്ലാ ജില്ലാ കളക്ടറേറ്റ് കൾക്ക് മുൻപിലും ധർണ നടത്തും. സംസ്ഥാന വ്യാപകമായി ഒപ്പു ശേഖരണവും, പോസ്റ്റ് കാർഡ് നിവേദനം അയയ്ക്കലും നാളെ മുതൽ മാർച്ച് 10 വരെ നടത്തും.

ഇടത്‌വലത് മുന്നണി സർക്കാരുകളുടെ ഹിന്ദു ജനദ്രോഹ നിലപാടുകൾക്കെതിരെ കുറ്റപത്രം അവതരിപ്പിച്ചുള്ള ഹിന്ദു ജനജാഗരണ യാത്രകൾ പഞ്ചായത്ത് തലങ്ങളിൽ മാർച്ച് 30 വരെ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു, എ. കെ. സി .എച്ച്. എം. എസ് സംസ്ഥാന പ്രസിഡന്റ് പി. എസ്.പ്രസാദ്, കേരള പണ്ഡിതർ വിളക്കിത്തല നായർ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.എൻ.അനിൽകുമാർ, ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി രാജേഷ് നട്ടശ്ശേരി എന്നിവർ അറിയിച്ചു.