നെടുംകുന്നം: കാർഷിക ക്ഷീരമേഖലയ്ക്ക് ഊന്നൽ നൽകി 2020-21 വർഷത്തെ നെടുംകുന്നം പഞ്ചായത്ത് ബഡ്ജറ്റ്. 18 കോടി രൂപ വരവും, 17.22 കോടി രൂപ ചെലവും, 77 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് രവി സോമൻ അവതരിപ്പിച്ചു. കൃഷിമൃഗസംരക്ഷം, ക്ഷീര മേഖലയുടെ വികസനത്തിനുമായി 71.23 ലക്ഷം, ഭവന രഹിത പദ്ധതി പൂർത്തീകരിക്കുന്നതിന് 3.5 കോടി രൂപയും വകയിരുത്തിട്ടുണ്ട്. സമഗ്ര വിദ്യാഭ്യാസ വികസനത്തിന് 3.5 ലക്ഷം, പാലിയേറ്റീവ് പരിചരണം 17 ലക്ഷം, വൃദ്ധവികലാംഗഅഗതി ക്ഷേമ പദ്ധതികൾക്ക് 17.66 ലക്ഷവും, തെരുവ്‌വിളക്ക് പരിപാലനത്തിന് അഞ്ചുലക്ഷം രൂപയുമാണ് ഉൾകൊള്ളിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ബീനാ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ രാജമ്മ രവീന്ദ്രൻ, വി.എം.ഗോപകുമാർ, കെ.എൻ.ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.