കോട്ടയം : എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ 30-ാം സംസ്ഥാന സമ്മേളനം ഇന്ന് മുതൽ 27 വരെ നടക്കും. ഇന്ന് രാവിലെ 9.30 ന് സംസ്ഥാന പ്രസിഡന്റ് ആർ.അരുൺകുമാർ പതാക ഉയർത്തും. നാളെ സമ്മേളനം കെ.പി.സി സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യാത്രഅയപ്പ് -അവാർഡ് ദാന ചടങ്ങ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. 27 ന് രാവിലെ 10 പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.