project

കോട്ടയം : ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ ജില്ലയിലെ 34 തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയ്ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. വൈക്കം, ഈരാറ്റുപേട്ട, കോട്ടയം മുനിസിപ്പാലിറ്റികളും ഈരാറ്റുപേട്ട, ഏറ്റുമാനൂർ, പാമ്പാടി, വാഴൂർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകളും ഇതിൽ ഉൾപ്പെടുന്നു. അകലക്കുന്നം, പായിപ്പാട്, മുത്തോലി, കൊഴുവനാൽ, കൂരോപ്പട, മീനച്ചിൽ, ചെമ്പ്, കുറിച്ചി, കടപ്ലാമറ്റം, എലിക്കുളം, കരൂർ, കുമരകം, മാടപ്പള്ളി, മുളക്കുളം, പള്ളിക്കത്തോട്, പാറത്തോട്, തലനാട്, ഉദയനാപുരം, വാഴപ്പള്ളി, വെച്ചൂർ, മുണ്ടക്കയം, മൂന്നിലവ്, തലയാഴം, മീനടം, വിജയപുരം എന്നിവയാണ് വാർഷിക പദ്ധതിയ്ക്ക് പുതിയതായി അംഗീകാരം നേടിയ ഗ്രാമപഞ്ചായത്തുകൾ. ഇതുവരെ 63 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾ അംഗീകരിച്ചു. ജില്ലാ കളക്ടർ എം. അഞ്ജന, ജില്ലാ പ്ലാനിംഗ് ഓഫീസർ എസ്. സത്യപ്രകാശ്, ജനകീയാസൂത്രണം ജില്ലാ കോ-ഓർഡിനേറ്റർ എം. മനോഹരൻ, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ തുടങ്ങിയവർ ആസൂത്രണ സമിതി യോഗത്തിൽ പങ്കെടുത്തു..

കൊവിഡ് പ്രതിസന്ധി തുടരുമ്പോഴും ഇത്രയും തദ്ദേശസ്ഥാപനങ്ങൾ പദ്ധതി സമർപ്പിച്ചത് അഭിനന്ദനാർഹമാണ്
നിർമ്മല ജിമ്മി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജില്ലാ പഞ്ചായത്തിന്റെ പദ്ധതികൾ
സുഭിക്ഷ കേരളം, വിശപ്പുരഹിത കേരളം, ദുരന്ത മാനേജ്‌മെന്റ്, ശുചിത്വ കേരളം, ജല ജീവൻ മിഷൻ, കുട്ടികളുടെയും വൃദ്ധജനങ്ങളുടെയും ക്ഷേമത്തിനായുള്ള പദ്ധതി, കുടുംബശ്രീ, ഭിന്നശേഷി, ലൈഫ് പദ്ധതി എന്നിവയ്ക്കാണ് പ്രാമുഖ്യം ലഭിച്ചത്.