രാജകുമാരി: പ്ളസ്ടു വിദ്യാർത്ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്നതിനിടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ അരുണിന്റെ ശരീരത്തിൽ കുത്തേറ്റ പാടുകൾ. ഇന്നലെ ഫോറൻസിക് വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പരിശോധിച്ചപ്പോഴാണ് നെഞ്ചിൽ 2 മുറിവുകൾ കണ്ടത്. ഉളി പോലുള്ള ആയുധം കൊണ്ടു തന്നെയാണ് ഈ മുറിവുകളും ഉണ്ടായത്. വെള്ളിയാഴ്ച രേഷ്മയ്ക്ക് കുത്തേറ്റ സമയത്ത് മൽപ്പിടുത്തത്തിനിടെ അരുണിനും കുത്തേറ്റതാകാനാണ് സാദ്ധ്യതയെന്ന് പൊലീസ് പറയുന്നു. മുറിവിൽ രക്തം കട്ട പിടിച്ചിട്ടുണ്ട്. അരുണിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധന നടത്തി. ഇന്ന് പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും