
കട്ടപ്പന: നാടൻപാട്ടുകൾ ജീവിതസപര്യയാക്കിയ കട്ടപ്പന വെള്ളയാംകുടി മുണ്ടാക്കൽ അജീഷ് തായില്ലത്തിന് സംസ്ഥാന സർക്കാരിന്റെ ഫോക്ലോർ അക്കാദമി പുരസ്‌കാരം. രണ്ടു പതിറ്റാണ്ടായി നാടൻപാട്ട് കലാരംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹം തായില്യം എന്ന നാടൻപാട്ട് സംഘവും നടത്തിവരുന്നു.നാടൻപാട്ട് ഗായകനും പിതൃസഹോദരനുമായ സി.ജെ. കുട്ടപ്പനാണ് ഈ രംഗത്തേയ്ക്ക് കൊണ്ടുവന്നത്. ആയിരത്തിലധികം പാട്ടുകൾ ഈ കലാകാരനിപ്പോൾ ഹൃദസ്ഥമാണ്. അഞ്ഞൂറിലധികം വേദികളിൽ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. നൂറിലധികം പേരും അജീഷിന്റെ ശിക്ഷണത്തിൽ നാടൻപാട്ട് അഭ്യസിച്ചുവരുന്നു. നാടൻ പാട്ടുകൾ കൂടുതൽ ജനകീയമാക്കി യുവജനങ്ങളെ കലാരംഗത്തേയ്ക്ക് ആകർഷിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്.
ബിന്ദുവാണ് ഭാര്യ. മക്കളായ അഖിലയും അഖിലും നാടൻപാട്ട് ഗായകരാണ്.