ഞീഴൂർ: ഞീഴൂർ ഗ്രാമപഞ്ചായത്തും ഞീഴൂർ പബ്ലിക് ലൈബ്രറിയും സംയുക്തമായി ഇന്ന് ജനകീയ വികസന വിജ്ഞാനോത്സവം നടത്തും. ഉച്ചകഴിഞ്ഞ് 2ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് സുഷമ പി.ആർ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് കെ.പി ദേവദാസ് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് ജോസഫ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.യു.വാവ ,ഞീഴൂർ ലൈബ്രറി പ്രസിഡന്റ് നീഴൂർ ദേവരാജൻ ,പഞ്ചായത്തംഗം ബീന ഷിബു,വി.പി.ശ്രീധരൻ,പി.എൻ ശശി എന്നിവർ യോഗത്തിൽ പ്രസംഗിക്കും. റിസോഴ്‌സ് പേഴ്‌സൻമാരായ ആർ. പ്രസന്നൻ, ശ്യാമള അരുൺ, കെ.എം.ലത എന്നിവർ ക്ലാസുകൾ നയിക്കുമെന്ന് ലൈബ്രറി സെക്രട്ടറി എം.ആർ.ഷാജി അറിയിച്ചു.