ചങ്ങനാശേരി: സമുദായ ആചാര്യൻ മന്നത്തുപത്മനാഭന്റെ ചരമവാർഷിക ദിനാചരണം ഇന്ന് സംസ്ഥാനവ്യാപകമായി ആചരിക്കും. മന്നംസമാധി മണ്ഡപത്തിൽ ഭക്തിഗാനാലാപനവും, പുഷ്പാർച്ചനയും, ഉപവാസവും, സമൂഹപ്രാർത്ഥനയും നടക്കും. രാവിലെ ആറ് മുതൽ 11.45 വരെ നടക്കുന്ന ചടങ്ങിൽ എല്ലാ അഭ്യുദയകാംക്ഷികൾക്കും കൊവിഡ് നിബന്ധനകൾ പാലിച്ച് പങ്കെടുക്കാം. ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് കരയോഗങ്ങളുടെയും, താലൂക്ക് യൂണിയനുകളുടെയും ആഭിമുഖ്യത്തിൽ രാവിലെ 6 മുതൽ 11.45 വരെ മന്നത്ത്പത്മനാഭന്റെ ചിത്രത്തിനുമുന്നിൽ വിളക്കുകൊളുത്തി പുഷ്പാർച്ചന നടത്തി ഉപവസിക്കാം.