ചങ്ങനാശേരി : ഇത്തിത്താനം ഗ്രാമം ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ പുളിമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രകവാടത്തിന് സമീപം ട്രാഫിക്ക് മിറർ സ്ഥാപിച്ചു. ആലപ്പുഴ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. ഇത്തിത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കവാടത്തിൽ നിന്ന് മെയിൻ റോഡിലേക്കിറങ്ങുന്ന വാഹനയാത്രക്കാർക്ക് ഏറെ പ്രയോജനകരമാവത്തക്ക വിധത്തിലാണ് മിറർ സ്ഥാപിച്ചിരിക്കുന്നത്. പ്രസന്നൻ ഇത്തിത്താനം ഫലകം അനാച്ഛാദനം ചെയ്തു. അനുജി കെ. ഭാസി അദ്ധ്യക്ഷത ഹിച്ചു. ടോജോ ചിറ്റേട്ടുകളം, ഷാജി ജോസഫ് കൂട്ടുമ്മേൽ, മോനിച്ചൻ, ഷിബു വാഴേക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.