ചങ്ങനാശേരി: അമ്മൻകൊട മഹോത്സവത്തിന് ശേഷം പാരമ്പര്യാനുഷ്ഠാനങ്ങളുടെ ഭാഗമായി ഒരാഴ്ച്ചയായി അടഞ്ഞുകിടക്കുന്ന മോർക്കുളങ്ങര അമ്മൻകോവിൽ നാളെ ഉച്ചക്കഴിഞ്ഞ് 2.30ന് ഭക്തജനങ്ങൾക്ക് ദർശനത്തിനായി തുറന്നുകൊടുക്കും. വൈകിട്ട് 7.30ന് നടക്കുന്ന അനുഷ്ഠാന ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി തേവലശ്ശേരി ഇല്ലത്ത് അജിത് നമ്പൂതിരിയും സഹശാന്തി ശശിധരൻ ശർമ്മയും മുഖ്യകാർമ്മികത്വം വഹിക്കും.