കട്ടപ്പന: കട്ടപ്പന ഗവ. ഐ.ടി.ഐയിൽ 27ന് ജില്ലാ തൊഴിൽ മേള നടക്കും. രാവിലെ 10ന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റിൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തും. കേരളത്തിനകത്തും പുറത്തുമുള്ള 50ൽപ്പരം കമ്പനികൾ മേളയിൽ പങ്കെടുക്കും. കോവിഡ് പശ്ചാത്തലത്തിൽ ചില കമ്പനികൾ ഓൺലൈനായും കൂടിക്കാഴ്ച നടത്തും. മറ്റ് ഐ.ടി.ഐകളിൽ നിന്ന് പാസായവർക്കും മേളയിൽ പങ്കെടുക്കാം. കഴിഞ്ഞ വർഷം നടത്തിയ തൊഴിൽ മേളയിൽ നൂറിലധികം പേർക്ക് ജോലി ലഭിച്ചിരുന്നതായി പ്രിൻസിപ്പൽ ആനീസ്സ് റ്റെല്ല ഐസക്, സീനിയർ സൂപ്രണ്ട് എ.ആർ. നൗഷാദ്, ഗ്രൂപ്പ് ഇൻസ്ട്രക്ടർ പി.സി. ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി മുരളീധരൻ മാധവൻ എന്നിവർ അറിയിച്ചു.