
ഇടുക്കി :ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ഇടുക്കി പാക്കേജ് പ്രഖ്യാപനം ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 11 ന് കട്ടപ്പനയിൽ എത്തിച്ചേരുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ നേതൃത്വത്തിൽ സ്വീകരിച്ച് ആനയിക്കും. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന സമ്മേളനത്തിൽ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് അദ്ധ്യക്ഷത വഹിക്കും. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, വൈദ്യുതിമന്ത്രി എം എം മണി, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഡീൻ കുര്യാക്കോസ് എം.പി., എംഎൽഎമാരായ പി .ജെ .ജോസഫ്, ഇ. എസ്. ബിജിമോൾ, എസ് .രാജേന്ദ്രൻ, മുൻസിപ്പൽ ചെയർപേഴ്‌സൻ ബീന ജോബി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ ഫിലിപ്പ്, ജില്ലാ കലക്ടർ എച്ച് ദിനേശൻ തുടങ്ങിയവർ പ്രസംഗിക്കും. സ്വാഗതസംഘം ചെയർമാൻ റോഷി അഗസ്റ്റിൻ എംഎൽഎ സ്വാഗതവും ജില്ലാ കളക്ടർ എച്ച്. ദിനേശൻ നന്ദിയും പറയും.
തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയ തട്ടിപ്പാണ് പാക്കേജ് പ്രഖ്യാപനമെന്നതിനാൽ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് ഡീൻ കുര്യാക്കാസ് എം. പി അറിയിച്ചു.