പൊൻകുന്നം: ഫിലമെന്റ്, ഫ്‌ളൂറസെന്റ് ബൾബുകൾക്ക് പകരം പ്രകൃതി സൗഹൃദ എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്യുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതി ചിറക്കടവ് പഞ്ചായത്തിൽ തുടങ്ങി. കെ.എസ്.ഇ.ബി പൊൻകുന്നം സെക്ഷൻ തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പൊൻകുന്നം സെക്ഷൻ അസി.എക്‌സി.എൻജിനീയർ മാത്തുക്കുട്ടി ജോസഫ്, അസി.എൻജിനീയർ ശശിപ്രിയ, ആന്റണി മാർട്ടിൻ, എൻ.ടി.ശോഭന, കെ.എ.എബ്രഹാം, കെ.ജി.രാജേഷ്, അഭിലാഷ് ബാബു, അനിരുദ്ധൻ നായർ, ശ്രീലതാ സന്തോഷ്, സിന്ധുദേവി തുടങ്ങിയവർ പ്രസംഗിച്ചു.