അയ്മനം: അയ്മനം പഞ്ചായത്തിലെ കുടിവെള്ളപദ്ധതി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് അറിയിച്ചു. .ശുദ്ധജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ പഞ്ചായത്ത്‌ അംഗങ്ങൾ പഞ്ചായത്ത്‌ പടിക്കൽ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് ജയ്‌മോൻ കരീമഠം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ ബിജു മാന്താറ്റിൽ, സുമ പ്രകാശ്, ത്രേസിയാമ്മ ചാക്കോ, മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബീനാ ബിനു, ശിവരാജപ്പണിക്കർ , ഒളശ്ശ ആന്റണി, രമേശ്‌ ചിറ്റക്കാട്ട് ജെയിംസ് പാലത്തൂർ, ബിജു ജേക്കബ്, ബോബി ജോൺ, വി വി വർക്കി, രാജേഷ് പതിമറ്റം, ജേക്കബ് കുട്ടി, ജോസ് മാത്യു, ജേക്കബ് മാത്യു, ദീപു സെബാസ്റ്റ്യൻ, എം.ജി ജയസൂനു,കെ.ഐ ദേവസ്യ, വി.വി വർക്കി,സണ്ണി കല്ലുങ്കത്ര, കുഞ്ഞ് മഞ്ചയിൽ, ശശി ഇലഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു.