remya


അടിമാലി:മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു.ഇരുമ്പുപാലം ചില്ലിത്തോട്ടിൽ വാടകക്ക് താമസിക്കുന്ന വടക്കേ ആയിരമേക്കർ കിഴക്കേടത്ത് വീട്ടിൽ അനീഷിന്റെ ഭാര്യ രമ്യ(30)യാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ വീട്ടിൽ വെച്ചാണ് രമ്യ ജീവനൊടുക്കാൻ ശ്രമിച്ചത്.ഭർത്താവും നാട്ടുകാരും ചേർന്ന് അടിമാലി താലൂക്കാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.രാത്രി മരണമടഞ്ഞു.അടിമാലി പൊലീസ് മേൽനടപടി സ്വീകരിച്ചു.