ഏറ്റുമാനൂർ: തൊഴിൽ നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ ഐ.ടി.ഐയിൽ സംഘടിപ്പിച്ച ജോബ് ഫെയർ സ്‌പെക്ട്രം 2021 അഡ്വ.കെ. സുരേഷ്‌കുറുപ്പ് ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല അദ്ധ്യക്ഷത വഹിച്ചു. പങ്കെടുത്ത 36 കമ്പനികളിലായി 650 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. 32 ട്രേഡുകളിൽ പരിശീലനം പൂർത്തിയാക്കിയ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിലെ 780 ഉദ്യോഗാർഥികൾ പങ്കെടുത്തു.