bus-stand

കട്ടപ്പന: കട്ടപ്പന പഴയ ബസ് സ്റ്റാൻഡിലെ കുഴികൾ അടയ്ക്കാൻ ഒടുവിൽ മുഖ്യമന്ത്രിയുടെ സന്ദർശനം വേണ്ടിവന്നു. ഇടുക്കി പാക്കേജ് പ്രഖ്യാപനത്തിന് പഴയ ബസ് സ്റ്റാൻഡിൽ വേദി സജ്ജമാക്കിയതോടെയാണ് സംഘടക സമിതി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിയത്. സ്റ്റാൻഡിലെ കോൺക്രീറ്റ് സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞ് വിവിധയിടങ്ങളിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നു. ഇരുചക്ര വാഹനങ്ങളടക്കം ഇവിടെ അപകടത്തിട്ടിരുന്നു. വ്യാപാരികളും യാത്രക്കാരും നിരവധി തവണ നഗരസഭയ്ക്ക് പരാതി നൽകിയിട്ടും അറ്റകുറ്റപ്പണി നടത്താൻ തയാറായിരുന്നില്ല. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഇടുക്കി പാക്കേജ് പ്രഖ്യാപന വേദി പഴയ സ്റ്റാൻഡിൽ ക്രമീകരിച്ചതോടെ ഇന്നലെ ഉച്ചയോടെ ഗർത്തങ്ങൾ ടാർ ചെയ്ത് നികത്തുകയായിരുന്നു.