പാലാ: ചിലർ വിട്ടുകളഞ്ഞ ജനറൽ ആശുപത്രിയുടെ വികസനം പൂർത്തിയാക്കി കെട്ടിട സമുച്ചയങ്ങൾ തുറന്നുകൊടുക്കുമെന്നും രണ്ടാം ഘട്ട പാലാ റിംഗ് റോഡ് പൂർത്തിയാക്കുമെന്നും ഒരു കി.മീ. വരുന്ന റിവർവ്യൂ എലിവേറ്റഡ് ബൈപാസ് പൂർത്തിയാക്കുമെന്നും ജോസ്.കെ.മാണി പറഞ്ഞു.
ജനകീയം പദയാത്രയിൽ ലഭിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മോഡൽ നിയോജകമണ്ഡലമായി പാലായെ മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു.