പാലാ: എൽ.ഡി.എഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി ജോസ്.കെ മാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ജനകീയം വികസന സന്ദേശ പദയാത്രയ്ക്ക് രാമപുരത്തും പാലാ നഗരസഭയിലും വൻ വരവേൽപ്.
ഇന്നലെ രാവിലെ രാമപുരം പഞ്ചായത്തിലെ അമനകര നിന്നും ആരംഭിച്ച പദയാത്ര രാമപുരം ജംഗ്ഷനിൽ സമാപിച്ചു.
അമനകരയിൽ ചേർന്ന യോഗത്തിൽ കെ.എസ് രാജു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ യാത്ര ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം പി.എം മാത്യു., ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു പുതിയിടത്തുചാലിൽ, വി.ജി വിജയകുമാർ,എം.ടി.ജാൻ റ്റിഷ്, അഡ്വ. പയസ് രാമപുരം, ടോമി അള്ളുംപുറത്ത്, സണ്ണി പൊരുന്നകോട്ട്, എം.എ.ജോസ്, ബെന്നി തെരുവത്ത്, അലക്‌സി തെങ്ങുംപള്ളിക്കുന്നേൽ, ബെന്നി ആനത്താറ, വിജയൻ മണ്ഡപത്തിൽ, ടൈറ്റസ് മാത്യു, ആൻസി ബെന്നി, ബീന സണ്ണി, ജയ്‌മോൻ മുടയാരത്ത്, ആന്റണി പാലുകുന്നേൽ, മുരളി പുലിക്കുന്നേൽ, മത്തച്ചൻ വെട്ടിക്കൽ, ജിജി മങ്ങാട്ട്, ജോഷി ഏറത്ത് എന്നിവർ നേതൃത്വം നൽകി.