ഞീഴൂർ: എസ്.എൻ.ഡി.പി യോഗം 124ാം ഞീഴൂർ ശാഖയിലെ കുംഭപ്പൂയ മഹോത്സവവും, വിശ്വഭാരതി എസ്.എൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും, അദ്ധ്യാപകരെയും ഗിന്നസ് ബുക്കിൽ പേര് വന്ന കുട്ടികളെ ആദരിക്കലും ഇന്ന് നടക്കും. വൈകന്നേരം 4ന് ഞീഴൂർ വിശ്വഭാരതി എസ്.എൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടക്കുന്ന യോഗം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി.എം തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് ദീപാരാധനയും, ഗുരുപൂജയും, പുഷ്പാഞ്ജലിയും നടക്കും.