അടിമാലി. ഭൂപ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിന്ന വിഷയം സ ർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് വിവിധ സ്വതന്ത്ര കാർഷിക ,സമുദയ സംഘടനകളുടെ യോഗം തീരുമാനിച്ചു. അടിമാലി വ്യാപാരഭവനിൽ കൂടിയ യോഗത്തിലാണ് തീരുമാനമെടുത്തത്.പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ഉറപ്പു നല്കുകയും പ്രകടനപത്രികയിൽ പരിഹാരം പ്രഖ്യാപിക്കുകയും ചെയ്യുന്ന കക്ഷികൾക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് യോഗം തീരുമാനിച്ചു.നിർമ്മാണ നിരോധനം, ബഫർ സോൺ, പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനുള്ള നിരോധനം, ഇടുക്കി ജില്ലയിലെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന 4 സർക്കാർ ഉത്തരവുകൾ ഉടൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യോഗത്തിൽ ആവശ്യപ്പെടുന്നത്. എം.ബി ശ്രീകുമാർ ,ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ആർ.മണികുട്ടൻ, ഫാ.എൽദോസ് പുളിച്ചോട്ടിൽ, റസാഖ്ചൂരവേലി, അഡ്വ.അലക്‌സ് സ്‌കറിയ, ജോസ് കുട്ടി ഒഴുകയിൽ, ബെന്നറ്റ് സെബാസ്റ്റ്യൻ, ജോയി പീറ്റർ, തുടങ്ങിയ വിവിധ സംഘടന നേതാക്കന്മാർ പങ്കെടുത്തു. കെ.പി.ഹസൻ, പി.എം.ബേബി.സണ്ണി പയ്യമ്പിള്ളി എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.