
അടിമാലി:കൊച്ചിധനുഷ്‌കോടിദേശിയ പാതയിൽ കൂമ്പൻപാറ മഠം പടിക്ക് സമീപം സ്‌കൂട്ടറിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്ക്.ആനവിരട്ടി പൂണേലി ജോസി (30) ക്കാണ് പരിക്കേറ്റത്. അടിമാലിയിൽ നിന്നും ആനവിരട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിൽ എതിരെ വന്ന കാർ അതിവേഗതയിൽ ഇടിച്ചിട്ട് നിറുത്താതെ പോവുകയായിരുന്നു.പരിക്ക് സാരമുള്ളതിനാൽ കോതമംഗലത്തേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.