കോട്ടയം: എൻ.ജി.ഒ യൂണിയൻ ഇന്ന് എല്ലാ ഏരിയ കേന്ദ്രങ്ങളിലും കൂട്ടധർണ സംഘടിപ്പിക്കും. കോട്ടയം സിവിൽ സ്റ്റേഷനിൽ സംസ്ഥാന സെക്രട്ടറി വി കെ ഷീജ ധർണ ഉദ്ഘാടനം ചെയ്യും. കോട്ടയം ടൗണിൽ സംസ്ഥാനകമ്മറ്റിയംഗം ഇ മുഹമ്മദ് ബഷീറും പാലായിൽ സംസ്ഥാനകമ്മറ്റിയംഗം കെ വിജയകുമാറും ആർപ്പൂക്കര ഏറ്റുമാനൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് ജോയൽ ടി തെക്കേടവും ചങ്ങനാശേരിയിൽ ജില്ലാ ട്രഷറർ സന്തോഷ് കെ കുമാറും കാഞ്ഞിരപ്പള്ളിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം എൻ അനിൽകുമാറും പാമ്പാടിയിൽ ജില്ലാ സെക്രട്ടറിയേറ്റംഗം വി സാബുവും വൈക്കത്ത് സംസ്ഥാനകമ്മറ്റിയംഗം മനോജും ഉദ്ഘാടനം ചെയ്യും.