വൈക്കം :മാതൃകാ അദ്ധ്യാപകൻ പ്രൊഫ. എം ജി രാമചന്ദ്രപ്പണിക്കർ അനുസ്മരണവും ശ്രീമഹാദേവ കോളേജിലെ അക്ഷരജ്യോതി പദ്ധതിക്കുള്ള പുസ്തക സമർപ്പണവും നടത്തി .
ഉദയനാപുരം ഗ്രാമപഞ്ചായത്തംഗം രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ.എസ് മേനോൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഗോപിനാഥൻ മുഖ്യപ്രഭാഷണം നടത്തി.രാമചന്ദ്രപ്പണിക്കരുടെ ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും അക്ഷരജ്യോതിയിലേക്ക് നൽകി. കോളേജ് പ്രിൻസിപ്പൽ സെറ്റിന.പി പൊന്നപ്പൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് രാമചന്ദ്രപ്പണിക്കരുടെ സഹധർമ്മിണി ഈശ്വരിയമ്മ ടീച്ചറെ പൊന്നാട അണിയിച്ച് ആദരിച്ചു. വി.ആർ.സി നായർ, മാനേജർ ബി മായ ,മഹേശൻ ,ഐശ്വര്യ എസ് ,ശ്രീലക്ഷ്മി ചന്ദ്രശേഖർ, മഞ്ജു, മധുസൂദനൻ, ശ്രീലക്ഷ്മി ജയൻ, ആഷാ ഗിരീഷ് , അജിത് സെർജി ,അക്ഷയ് ആർ ,ഗൗരി കൃഷ്ണ , മരിയ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.