തൃക്കോതമംഗലം: മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം മാർച്ച് 3 മുതൽ 11 വരെ നടക്കും. മൂന്നിനു രാവിലെ എട്ടിന് ക്ഷേത്രത്തിൽ നാരായണീയ പാരായണം. നാലു മുതൽ പത്തു വരെ വിവിധ ക്ഷേത്ര ചടങ്ങുകൾ നടക്കും. പത്തിന് രാവിലെ പത്തിന് ക്ഷേത്രത്തിൽ യജ്ഞ സമർപ്പണം. രാത്രി ഏഴരയ്ക്ക് കാവടിവിളക്ക്. തുടർന്ന് താലപ്പൊലി നടക്കും. 11ന് ക്ഷേത്രത്തിൽ രാവിലെ പത്തരയ്‌ക്ക് കാവടിഘോഷയാത്ര. രാത്രി ഏഴരയ്‌ക്ക് താലപ്പൊലി ഘോഷയാത്ര എന്നിവ നടക്കും.