ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ യൂണിയനിലെ 59 ശാഖകളിലെയും പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. യൂണിയൻ മന്ദിര ഹാളിൽ കൂടിയ ശാഖാ ഭാരവാഹികളുടെയും സംയുക്തയോഗത്തിലാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. യൂണിയൻ പ്രസിഡൻ്റ് ഗിരീഷ് കോനാട്ട് ചെയർമാനായും വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ വൈസ് ചെയർമാനായും യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ജനറൽ കൺവീനറായും കൂടാതെ യൂണിയൻ കൗൺസിൽ അംഗങ്ങൾ, സൈബർ സേന ഭാരവാഹികൾ, 59 ശാഖയിലെയും പ്രതിനിധികളെ ചേർത്ത് 101 അംഗ ജനറൽ കമ്മറ്റി രൂപീകരിച്ചു. രമേശിന്റെ മരണത്തിൽ അന്വേഷണം ശക്തമാക്കി കുറ്റക്കാരെ നിയമത്തിന്റെ കൊണ്ടുവരണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കാനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. ബി.ഡി.ജെ.എസ് ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും വിഷയത്തിൽ മൗനം പാലിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു. യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ , ഡയറക്ടർ ബോർഡ് അംഗം സജീവ് പൂവത്ത്, എസ്.എൻ.എസ്.ഇ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം പി.കെ കൃഷ്ണൻ, കെ.എൻ ഹരിക്കുട്ടൻ, നാലുകോടി ശാഖാ പ്രസിഡൻ്റ് മനോജ്, യൂത്ത് മൂവ്മെൻ്റ് കേന്ദ്ര ജോയിൻ്റ് സെക്രട്ടറി അനിൽ കണ്ണാടി, മറ്റ് ശാഖാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.