കോട്ടയം : നിസാര പ്രശ്നനങ്ങളുടെ പേരിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ച് ദക്ഷിണ റെയിൽവെ ജനങ്ങളുടെ ജീവിതംവച്ച് പന്താടുകയാണന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. തദ്ദേശവാസികളുടെ ചിങ്ങവനം മുതൽ കുമാരനല്ലൂർ വരയുള്ള റെയിൽവേയുടെ പണികൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കൊല്ലാട്, ഈസ്റ്റ് ,നാട്ടകം കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജോൺ കൈതയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഭാരവാഹികളായ കുഞ്ഞ് ഇല്ലംപള്ളി, നാട്ടകം സുരേഷ്, ഡി.സി.സി ഭാരവാഹികളായ മോഹൻ കെ നായർ, എം.പി.സന്തോഷ് കുമാർ, എൻ.എസ്.ഹരിചന്ദ്രൻ, ഷാനവാസ് പാഴൂർ, പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ, മണ്ഡലം പ്രസിഡന്റുമാരായ എസ്.ഗോപൻ, ജോൺ ചാണ്ടി, സനൽ കാണക്കാലി, ടിനോ കെ തോമസ്, സിസി ബോബി എന്നിവർ പ്രസംഗിച്ചു.