കുടവെച്ചൂർ : പിഴായിൽ ശ്രീ ദുർഗദേവി ക്ഷേത്തിലെ ഉത്സവത്തോടനുബന്ധിച്ച് കേരള സംഗീത നാടക അക്കാഡമിയുടെ പുരസ്കാരം നേടിയ പ്രദീപ് മാളവികയെ ആദരിച്ചു. വെച്ചൂർ ഗ്രാമത്തിന്റെ ആദരവായി അവന്തി സംസ്‌കാരിക സംഘത്തിനായി വെച്ചൂർ മോഹൻദാസ് ഉപഹാരം നൽകി. സജിബ വെച്ചൂർ അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് രാത്രി 8.30 ന്‌ കൊവിഡ് മാനദണ്ഡം പാലിച്ച് വൈക്കം മാളവികയുടെ മഞ്ഞുപെയ്യുന്ന മനസ്സ് നാടകവും അവതരിപ്പിച്ചു.