മുത്തോലി : പാചകവാതക, ഇന്ധന വിലവർദ്ധനവിനെതിരെ മോട്ടോർ സൈക്കിൾ തള്ളിയും, പാള വലിച്ചും പ്രതിഷേധം സംഘടിപ്പിച്ച് യു.ഡി.എഫ് മുത്തോലി മണ്ഡലം കമ്മിറ്റി. മുത്തോലിക്ക വലയിൽ നിന്ന് ആരംഭിച്ച റാലി മുൻ പഞ്ചായത്ത് പ്രസിഡന്റ് പുത്തൂർ പരമേശ്വരൻ നായർ ഫ്ലാഗ് ഒഫ് ചെയ്തു. പുലിയന്നൂർ പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ ഹരിദാസ് അടമത്തറ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കാവുകാട്ട്, ജോസ് പാറേക്കാട്ട്, അഡ്വ. അനിൽ മാധവപ്പള്ളി, തങ്കച്ചൻ മണ്ണൂശേരി, ജേക്കബ് മടത്തിൽ, ബേബി ചേന്നാട്ട് എന്നിവർ പ്രസംഗിച്ചു. പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് പഞ്ചായത്ത് മെമ്പർമാരായ ഫിലോമിനാ ഫിലിപ്പ്, ആര്യാ സബിൻ എന്നിവരുടെ നേതൃത്വത്തിൽ വിറകടുപ്പ് കൂട്ടി വെള്ളം തിളപ്പിച്ച് വിതരണം ചെയ്തു.