
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട പരിശീലനത്തിന് തുടക്കമായി. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനം പരിചയപ്പെടുത്തലാണ് ആദ്യഘട്ടത്തില്‍ . ചങ്ങനാശേരി ഫാത്തിമാപുരം എസ്.എച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍, മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വൈക്കം എസ്.എം.എസ്.എന്‍ സ്‌കൂള്‍ എന്നീ സെന്ററുകളിലാണ് ഇന്നലെ പരിശീലനം നടന്നത്.
പാലാ എം.ജി.എച്ച്.എസിലെയും കാഞ്ഞിരപ്പള്ളി എസ്.ഡി.എച്ച്.എസിലെയും പരിശീലനം ഇന്ന് തുടങ്ങും. ഒരു ദിവസം 2500 ഓളം ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശീലനം ലഭിച്ച 50ലധികം ജില്ലാതല ട്രെയിനര്‍മാരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോൺ പരിശീലനം ഏകോപിപ്പിക്കുന്നു.