കോട്ടയം : ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്കായി സാമൂഹ്യനീതി വകുപ്പ് രൂപീകരിക്കുന്ന പത്തംഗ റിസോഴ്സ് ടീമിൽ ചേരാൻ അവസരം. സോഷ്യൽ വർക്ക് അല്ലെങ്കിൽ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മുൻപരിചയമുള്ളവരും കോട്ടയം ജില്ലയിൽ താമസിക്കുന്നവരുമായിരിക്കണം. താത്പര്യമുള്ളവർ ജില്ലാ സാമൂഹ്യ നീതി ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ , തിരുനക്കര പി.ഒ, കോട്ടയം എന്ന വിലാസത്തിൽ മാർച്ച് പത്തിനകം അപേക്ഷ നൽകണം. ഫോൺ: 0481 2563980