പാലാ : സമുദായാചാര്യൻ മന്നത്തുപത്മനാഭന്റെ 51 -ാമത് സമാധിദിനം മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ആസ്ഥാനത്ത് ഭക്തിനിർഭരമായ ചടങ്ങുളോടെ നടത്തി. യൂണിയൻ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥാലത്ത് സമൂഹപ്രാർത്ഥന, ഭക്തിഗാനാലാപം എന്നിവ നടന്നു. യൂണിയൻ പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർ , വൈസ് പ്രസിഡന്റ് പി.എസ്. ഷാജികുമാർ , യൂണിയൻ കമ്മറ്റിയംഗങ്ങളായ എസ്.ഡി. സുരേന്ദ്രൻ നായർ , എം.ജി.സന്തോഷ് കുമാർ , വി.എസ്. ശശികുമാർ, അജിത്ത് സി. നായർ , കെ.എൻ.ഉണ്ണിക്കൃഷ്ണൻ നായർ , അഡ്വ.ഡി.ബാബുരാജ്, വി.എസ്. വേണുഗോപാൽ, മനോജ്.ബി. നായർ, സി.ആർ.പ്രദീപ് കുമാർ, എം.എൻ.പ്രഭാകരൻ നായർ , അഡ്വ. എം.കെ.ഗോപാലകൃഷ്ണൻ നായർ , പഞ്ചായത്ത് കമ്മിറ്റിയംഗം വി.സോമനാഥൻ നായർ , യൂണിയൻ സെക്രട്ടറി വി.കെ.രഘുനാഥൻ നായർ, ഇൻസ്‌പെക്ടർ കെ.എൻ.സുരേഷ് കുമാർ ,വനിതാ യൂണിയൻ വൈസ് പ്രസിഡന്റ് ബിജി മനോജ്, സെക്രട്ടറി സുഷമ ഗോപാലകൃഷ്ണൻ , കമ്മറ്റി യംഗങ്ങളായ അംബികാ ദേവി, ജഗദമ്മ ശശിധരൻ , ബീനാ വിശ്വനാഥ്, ചിത്ര വിനോദ്, സേതു ലക്ഷ്മി വിനീത് തുടങ്ങിയവർ നേതൃത്വം നൽകി.
വൈക്കം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുളോടെ മന്നംസമാധി ആചരിച്ചു. വടക്കേ കവലയിൽ മന്നംകോംപ്ലക്‌സ് സമുച്ചയത്തിലാണ് യൂണിയന്റെ നേതൃത്വത്തിൽ ആചരണപരിപാടികൾ നടത്തിയത്. മന്നത്ത് ആചാര്യന്റെ ചിത്രം അലങ്കരിച്ച് നിലവിളക്ക് തെളിയിച്ചു. ഉപവാസം, ഭക്തിഗാനാലാപനം, ഭജന എന്നിവയായിരുന്നു ചടങ്ങുകൾ. പ്രസിഡന്റ് എസ്.മധു ദീപം തെളിച്ചു. സെക്രട്ടറി എം.സി.ശ്രീകുമാർ, യൂണിയൻ ഭരണസമിതി അംഗങ്ങളായ എൻ.ജി.ബാലചന്ദ്രൻ, പി.എൻ.രാധാകൃഷ്ണൻ, കെ.എസ്.സാജുമോൻ, എം.ഗോപാലകൃഷ്ണൻ, പി. എസ്.വേണുഗോപാൽ, എസ്.ജയപ്രകാശ്, വേണുഗോപാൽ കല്ലറ, പ്രതിനിധിസഭ മെമ്പർമാരായ എം.എ.നാരായണൻ നായർ, അനിൽകുമാർ, നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിനേതാക്കളും ചടങ്ങിൽ പങ്കെടുത്തു.